ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിലാണ് അരങ്ങേറിയതെങ്കിലും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആഘോഷത്തോടെയാണ് ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ള ലോകകപ്പ് മത്സരങ്ങള്‍ കണ്ടവസാനിപ്പിച്ചത്. ഇന്ത്യ കപ്പടിക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ നേരെത്തെ ടിക്കറ്റ് സംഘടിപ്പിച്ച സൂപ്പര്‍ താരം ലോഡ്സില്‍ അരങ്ങേറിയ തീപ്പൊരി ഫൈനല്‍ മാച്ചിനെക്കുറിച്ച് പറയുന്നതിങ്ങനെ
“ഇന്ത്യ ഫൈനല്‍ കളിക്കുമെന്നും കപ്പടിക്കുമെന്നും കരുതിയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം സൈനിക സ്കൂളില്‍ ഒന്നിച്ച് പഠിച്ച കിരണ്‍ തോമസിന്റെ വിളി കൂടിയായപ്പോള്‍ ഹരമേറി, പക്ഷെ പറഞ്ഞിട്ടെന്താ കാര്യം സെമിയില്‍ ഇന്ത്യ വീണു. അതോടെ ചില്ലറ നിരാശയല്ല ഉണ്ടായത്. എന്നാലും ഫൈനല്‍ കാണാമെന്നു തീരുമാനിച്ചത് നന്നായി എന്ന് ഇപ്പോള്‍ മനസ്സിലായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ഇംഗ്ലണ്ട് ബോളര്‍മാര്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ ഗാലറിയിലും അതെ പിരിമുറുക്കം, ഓരോ പന്തെറിയുമ്പോഴും ആവേശം, സെലെബ്രിറ്റി ക്രിക്കറ്റ് ലീഗിന് മൈതാനത് ഇറങ്ങിയപ്പോള്‍ പോലും ഇത്രയ്ക്ക് സമ്മര്‍ദ്ദമുണ്ടായിട്ടില്ല. ഇതിനിടയ്ക്ക് ഫോണിലേക്ക് വീട്ടുകാരും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ വിളിക്കുന്നുണ്ടായിരുന്നു. ലോഡ്സ് ഗാലറിയില്‍ നിന്ന് ഒരു ചിത്രം ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് കാരണം. എല്ലാവര്ക്കും കളിയെക്കുറിച്ച് അറിയണം, പക്ഷെ ചെവി തുളയ്ക്കുന്ന ആരവങ്ങള്‍ക്ക് നടുവിലിരുന്നു ഞാനെന്ത് പറയാന്‍”. ഇന്ദ്രജിത്ത് വ്യക്തമാക്കുന്നു.
കടപ്പാട് : മലയാള മനോരമ
Post Your Comments