KollywoodLatest News

മമ്മൂക്കയും ലാലേട്ടനും മത്സരത്തിലോ? ഇരുവരും കസവ് മേല്‍മുണ്ട് പുതച്ച് ക്ഷേത്രത്തില്‍ നിന്ന് വരുന്ന ചിത്രം വൈറല്‍

പിന്നാലെ മമ്മൂട്ടിയും സാമാനമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രം വൈറലാവുകയാണ്

മലയാളത്തിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ പുറത്തുവിട്ട ഫോട്ടോ വൈറലായിരുന്നു. കസവ് മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ പേജുകളിലെല്ലാം ഫോട്ടോ വൈറലായി.

പിന്നാലെ മമ്മൂട്ടിയും സാമാനമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രം വൈറലാവുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകരാണ് കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ച് അമ്പലത്തില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയുടെ ചിത്രം പുറത്ത് വിട്ടത്. മലയാള തനിമ എന്ന് പറഞ്ഞാല്‍ ഇതാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ചിത്രമെത്തിയത്. ഒരേ ദിവസം താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ തരംഗമാവുന്നത് ഇത് ആദ്യത്തെ സംഭവമല്ല.

shortlink

Related Articles

Post Your Comments


Back to top button