GeneralLatest News

നടിയുടെ മുറിയില്‍ കയറി തോക്കു ചൂണ്ടി വിവാഹഭ്യര്‍ത്ഥന നടത്തി; പിന്നീട് സംഭവിച്ചത്

നടിയുടെ മുറിയില്‍ അതിക്രമിച്ച ് കയറിയ യുവാവ് തോക്ക് ചൂണ്ടി തോക്കു ചൂണ്ടി വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് അറസ്റ്റില്‍. സിനിമ ഷൂട്ടിങ്ങിനായി എത്തിയ ഭോജ്പുരി നടി റിതു സിങ്ങിന് നേരെയായിരുന്നു യുവാവിന്റെ അതിക്രമം. ഒന്നര മണിക്കൂര്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ നീണ്ടു നിന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയെ പിന്തുടര്‍ന്ന് പങ്കജ് യാദവെന്ന് 25 കാരന്‍ എത്തുകയായിരുന്നു. മുറിയില്‍ പിസ്റ്റലുമായി ഇയാള്‍ അതിക്രമിച്ചു കയറുകയും തന്നെ വിവാഹം കഴിക്കണമെന്ന് നടിയെ തോക്ക് ചൂണ്ടി ഇയാള്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നടിയുള്‍പ്പെടെ സിനിമയിലെ അണിയറപ്രവര്‍ത്തകരെല്ലാം തന്നെ ഇതേ ഹോട്ടലില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. യുവാവില്‍ നിന്ന് നടിയെ രക്ഷപ്പെടുത്താന്‍ അശോക് എന്ന ആള്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് നേരെ പങ്കജ് യാദവ് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button