CinemaEast Coast VideosMollywoodNEWSSongsVideos

ജിമിക്കി കമ്മലിന് ശേഷം തരംഗമുണ്ടാക്കാന്‍ മാസ്റ്റര്‍ പീസിലെ ഉഗ്രന്‍ ക്യാമ്പസ് ഗാനം (വീഡിയോ)

ജിമിക്കി കമ്മലിന് ശേഷം പ്രേക്ഷകര്‍ക്ക് ആവേശമാകാന്‍ മാസ്റ്റര്‍ പീസിലെ ക്യാമ്പസ് ഗാനമെത്തി. സന്തോഷ്‌ വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവാണ് ഈ കളര്‍ഫുള്‍ ഗാനത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഈസ്റ്റ്‌ കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കളര്‍ഫുള്‍ ചിത്രകരണത്തോടെ എത്തുന്ന ‘മാനത്തിന്‍ മേലെ മേലെ’ എന്ന ഗാനം നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകര്‍ നെഞ്ചിലെറ്റി കഴിഞ്ഞു, സോഫ്റ്റ്‌ മെലഡിയും ഫാസ്റ്റ് മെലഡിയും സംയോജിപ്പിച്ചു കൊണ്ടുള്ള ഈ ഗാനം വരും നാളുകളില്‍ പ്രേക്ഷകര്‍ ഏറ്റു പാടുമെന്നു തന്നെ കരുതാം.

‘രാജാധി രാജ’യ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരുന്നത്. കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘പുലി മുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ ,ഗോകുൽ സുരേഷ് ,മഖ്‌ബൂൽ റഹ്മാൻ,ജോൺ,വരലക്ഷ്മി ശരത്കുമാർ,ലെന എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സി.എച്ച് മുഹമ്മദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

കഴിഞ്ഞ ദിവസം വമ്പന്‍ താരനിരയുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും അരങ്ങേറി

shortlink

Related Articles

Post Your Comments


Back to top button