CinemaMollywoodNEWS

മോഹന്‍ലാലിന്‍റെ ആ വരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്, അത് ഉടന്‍ യാഥാര്‍ത്യമാകും

ചെറിയ പ്രോജക്റ്റുകളില്‍ നിന്ന് ഒഴിവാകുന്ന മോഹന്‍ലാല്‍ ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍  കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ബോക്സോഫീസ്‌ ചരിത്രം രചിക്കാന്‍ കെല്‍പ്പുള്ള ഒട്ടേറെ സിനിമകളാണ് മോഹന്‍ലാലിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് സംവിധായകന്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ആദ്യ ലുക്ക് ഉടന്‍ പുറത്തുവരുമെന്ന് ചിത്രത്തിന്‍റെ അണിയറ ടീം അറിയിച്ചു കഴിഞ്ഞു. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ രൂപമാറ്റം ആവേശത്തോടെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ മോഹികള്‍. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button