AwardsIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്‌കെ: ഏഴ് മലയാള ചിത്രങ്ങളുമായി അവൾക്കൊപ്പമെത്തുന്നു

തിരുവനന്തപുരം:ഈ മാസം ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള ചലച്ചിത്രത്തിന് സമ്മാനിച്ച ഏഴു ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വ്യാപകമായി ഉപയോഗിക്കപ്പെട്ട അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് ഈ പ്രദര്‍ശനം എത്തുന്നത് .

1970 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലെ ചിത്രങ്ങളാണ് അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കള്ളിച്ചെല്ലമ്മ (പി. ഭാസ്‌കരന്‍), കുട്ട്യേടത്തി (പി.എന്‍.മേനോന്‍), അവളുടെ രാവുകള്‍ (ഐ.വി. ശശി), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്), ദേശാടനക്കിളി കരയാറില്ല (പത്മരാജന്‍), ആലീസിന്റെ അന്വേഷണം (ടി.വി.ചന്ദ്രന്‍), പരിണയം (ഹരിഹരന്‍) എന്നീ സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button