Latest NewsMollywood

‘കല്‍പനയുമായി പിണങ്ങിയത് പത്ത് വര്‍ഷം’ ;ഊര്‍വശിയുടെ വെളിപ്പെടുത്തൽ

രുകാലത്ത് മലയാള സിനിമാലോകത്ത് നിറഞ്ഞുനിന്നിരുന്ന മൂന്ന് പെൺകുട്ടികൾ.ഒരേകുടുംബത്തിൽ നിന്നും എത്തിയ അവരെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.ഊര്‍വശി,കല്പന ,കലാരഞ്ജിനി എന്നിങ്ങനെ മൂന്ന് സുന്ദരികൾ.എന്നാൽ ഊര്‍വശിയും കല്പനയും പത്ത് വർഷത്തോളം പിണങ്ങിയിരുന്നു അതിന്‍റെ കാരണം വ്യക്തമാക്കുകയാണ് നടി ഊര്‍വശി.

ഊര്‍വശിയുടെ വാക്കുകള്‍

എന്‍റെ കുടുംബംത്തിലുള്ളത്രെയും ഐക്യം ഒരിക്കലും മറ്റൊരു സിനിമാ കുടുംബത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ഏറ്റവും അടുപ്പമുള്ളിടത്താണല്ലോ ഒരു ചെറിയ അകല്‍ച്ച വന്നാലും വലുതായി കാണുന്നത്. ഇപ്പോള്‍ പോലും എനിക്ക് എത്ര അളവിന് ആഹാരം എടുക്കണം എന്ന് പോലും എനിക്കറിയില്ല. കാരണം ഞാന്‍ വീട്ടില്‍ ഇളയതാണ്. ഒന്നുകില്‍ അമ്മ വാരിത്തരും, അല്ലെങ്കില്‍ കലചേച്ചിയോ കല്‍പന ചേച്ചിയോ വാരിത്തരും. അത്രയേറെ ഐക്യത്തോടെയാണ് ഞങ്ങള്‍ ജീവിച്ചത്.

പക്ഷെ എന്‍റെ ഒരു പ്രണയം (മനോജ് കെ ജയനുമായുള്ള ബന്ധം) കല്‍പന ചേച്ചി എതിര്‍ത്തു. അത് വേണ്ട എന്നവള്‍ ശാഠിച്ചു. അതുവരെ എന്‍റെ എല്ലാ കാര്യങ്ങളും നോക്കിയത് കല്‍പന ചേച്ചിയാണ്. 24 വയസ്സ് വരെ ഞാന്‍ എന്ത് ചെയ്യുന്നതും കല്‍പന ചേച്ചിയെ അനുകരിച്ച് കൊണ്ടാണ്. ഒരു ഡ്രസ്സ് പോലും കല്‍പന ചേച്ചിയുടെ ഇഷ്ടപ്രകാരമാണ് എടുക്കുന്നത്.അത്രയും നിഴല്‍ പോലെ നടന്നിട്ട്, എന്‍റെ ജീവിതത്തിലെ ഒരു പ്രധാന വിഷയം ഞാന്‍ സ്വന്തമായി തീരുമാനിക്കുകയും അവളെ അനുസരിക്കുകയും ചെയ്യാതെ വന്നപ്പോഴുള്ള അവളുടെ മാനസിക പ്രശ്‌നമായിരുന്നു ആ പിണക്കത്തിന് കാരണം.

അത് ശരിയല്ല, അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊക്കെ കല്‍പന ചേച്ചി പറഞ്ഞപ്പോള്‍ അതിനെ അതിജീവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അക്കാര്യത്തിലൊക്കെ എന്നെക്കാള്‍ കൂടുതല്‍ അറിവ് അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ അനുസരിച്ചില്ല. പിന്നീട് കല്‍പന ചേച്ചി പറഞ്ഞതാണ് സത്യമെന്ന് മനസ്സിലാകുകയും, അവള്‍ പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തപ്പോള്‍ എനിക്ക് കോംപ്ലക്‌സായി. ഇതൊക്കെ ചേച്ചി പറഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കവളെ നേരിടാന്‍ പ്രയാസമായി തോന്നി.

അതാണ് സംഭവിച്ചത്.അതൊരു പിണക്കമായിരുന്നില്ല.. കോംപ്ലക്‌സിന്‍റെ പേരില്‍ സംഭവിച്ച അകല്‍ച്ചയായിരുന്നു. പത്ത് വര്‍ഷത്തോളം ഈ പേരില്‍ ഞങ്ങള്‍ പരസ്പരം മിണ്ടാതെയായി. അതൊക്കെ മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്. കണ്ണീരോടെ ഉര്‍വശി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button