CinemaLatest NewsMollywood

ഇടവേളകൾക്ക് ശേഷം അച്ഛൻ വേഷത്തിൽ രഞ്ജിത്

ലയാള സിനിമാ രംഗത്ത് അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും കഴിവ് തെളിയിച്ച വ്യക്‌തിയാണ് രഞ്ജിത്. ഇടവേളകൾക്ക് ശേഷം രഞ്ജിത് വീണ്ടും അഭിനയത്തിലേക്ക് കടക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിയുടെയും നസ്റിയയുടെയും അച്ഛൻ വേഷമാണ് രഞ്ജിത് കൈകാര്യം ചെയ്യുന്നത്.

വിവാഹത്തിന് ശേഷം ഈ സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് ഈ ചിത്രത്തിലൂടെ നസ്റിയ.രാജീവ് രവിയുടെ ‘അന്നയും റസൂലും’ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെയും ആഷിക്ക് അബുവിന്റെയും അച്ഛനായി രഞ്ജിത്ത് വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button