CinemaMollywoodNEWS

വില്ലന്‍റെ ആഗമനം അന്‍പത് കോടിക്കും മുകളില്‍!

റോക്ക് ലൈന്‍  വെങ്കിടേഷ് നിര്‍മ്മിക്കുന്ന ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ടീമിന്‍റെ ‘വില്ലന്‍’ ലക്ഷ്യം വയ്ക്കുന്നത് അന്‍പതു കോടിക്കും മുകളിലുള്ള ബോക്സോഫീസ് വിജയമാണ്. വന്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് വലിയൊരു വിജയം അനിവാര്യമാകണമെങ്കില്‍ ചിത്രം അന്‍പതു കോടിക്കും മുകളില്‍ കളക്ഷന്‍ നേടിയിരിക്കണം. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ പോലെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ അന്‍പതു കോടിക്കും മുകളില്‍ കളക്റ്റ് ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു, ക്രിസ്മസ് സീസണില്‍ റിലീസ് ചെയ്യാന്‍ കഴിയാതിരുന്നിട്ടു പോലും ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിതങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ്‌ ഈ ജിബു ജേക്കബ് ചിത്രം. വില്ലനെപ്പോലെ ചെലവേറിയ സിനിമയല്ല മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ , വിസ്മയിപ്പിക്കുന്നതായ ഒരു പ്രമേയമോ അസാമാന്യമായ മേക്കിംഗ് രീതിയൊന്നും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് അവകാശപ്പെടാനില്ല. എന്നിട്ടും ചിത്രം വന്‍ നേട്ടം കൈവരിച്ചത് മലയാള സിനിമാ വിപണിയ്ക്ക് ഏറെ ഗുണകരമാകുകയും ചെയ്തു. പുലിമുരുകന് ശേഷമെത്തിയ മോഹന്‍ലാല്‍ ചിത്രമെന്ന രീതിയിലും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ശ്രദ്ധ നേടി. അങ്ങനെയൊരു ചിത്രം അന്‍പതു കോടി നേടിയ സാഹചര്യത്തില്‍ പക്കാ ആക്ഷന്‍ മൂഡില്‍ കഥ പറയുന്ന വില്ലന്‍ അന്‍പതു കോടിക്കും മുകളില്‍ സ്വന്തമാക്കിയില്ലങ്കില്‍ മലയാള സിനിമാ വിപണിയ്ക്കും മോഹന്‍ലാല്‍ എന്ന താരത്തിനും അത് വലിയ ക്ഷീണം തന്നെയാണ്. ചിത്രം നല്ലതെന്ന അഭിപ്രായം വരികയും. ഫാമിലി പ്രേക്ഷകനെ ആകര്‍ഷിക്കാനുള്ള ചേരുവകള്‍ വില്ലനില്‍ ചേരുകയും ചെയ്‌താല്‍ ചിത്രം ഒരുപ്രയാസവും കൂടാതെ അന്‍പതു കോടി തൊടുമെന്നത് തീര്‍ച്ചയാണ്.

shortlink

Related Articles

Post Your Comments


Back to top button