CinemaMollywoodNEWS

തോരാത്ത മഴയിലും ചോരാത്ത ആവേശം

രാമലീല മികച്ച അഭിപ്രയാത്തോടെ മുന്നേറുമ്പോള്‍ സ്ത്രീ പ്രേക്ഷകര്‍ മഴയെ അവഗണിച്ചും ടിക്കറ്റിനായി ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് പല കേന്ദ്രങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നത്. ദിലീപ് എന്ന നടനെ സ്ത്രീ പ്രേക്ഷകര്‍ അത്രയേറെ ഇഷ്ടപ്പെടുന്നതിനുള്ള തെളിവാണിതെന്നും താരത്തിന്‍റെ ഫാന്‍സ്‌ അസോസിയേഷനുകള്‍ അഭിപ്രായപ്പെടുന്നു, ദിലീപ് ചിത്രങ്ങള്‍ കാണില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് പ്രചരിപ്പിക്കുന്നവര്‍ പോലും ചിത്രം കാണാന്‍ തിയേറ്ററിലെത്തുന്നുണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ദിലീപ് എന്ന നടന്‍ തങ്ങള്‍ക്ക് എന്നും ജനകീയ നായകനാണെന്നും അദ്ദേഹത്തിന്‍റെ സിനികള്‍ കയ്യടികളോടെ തിയേറ്ററില്‍ ആഘോഷമാക്കുമെന്നും ഒരുകൂട്ടം ഫാന്‍സ്‌ പ്രേമികള്‍ ഈസ്റ്റ്‌ കോസ്റ്റ് മൂവിസിനോട് പങ്കുവച്ചു.

കാലവസ്ഥ മോശാമാണെങ്കിലും ദിലീപ് ചിത്രം രാമലീല കണ്ടേ മടങ്ങൂ എന്ന വാശിയിലാണ് ഓരോ സ്ത്രീ പ്രേക്ഷകരും, ദിലീപ് എന്ന നടന്‍ ഇപ്പോഴും ജനപ്രിയ നായകനായി അവരുടെ മനസിലുണ്ടെന്നതിനുള്ള തെളിവാണ് തിയേറ്ററിലെ ഈ വന്‍ജനത്തിരക്ക്. മഴയത്ത് കുടയും ചൂടിയാണ് ചില കേന്ദ്രങ്ങളില്‍ സ്ത്രീ പ്രേക്ഷകര്‍ ടിക്കറ്റ് എടുക്കാനായി ക്യൂ നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button