CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ബൈക്ക് ഓടിച്ച് വന്ന ചാക്കോച്ചനെ തേങ്ങവച്ചെറിഞ്ഞു വീഴ്ത്തി; വീഡിയോ വൈറല്‍

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. കുഞ്ചാക്കോ ബോബന്‍ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. മുഴുക്കുടിയനായ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിലെ ഒരു ചിത്രീകരണ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ചിത്രത്തിന് വേണ്ടി ബുദ്ധിമുട്ടേറിയൊരു രംഗം ചിത്രീകരിച്ചിരുന്നു. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ കരിക്ക് വച്ച് എറിയുന്നതാണ് രംഗം. അപകടം പിടിച്ച രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകനും നിര്‍മാതാവും നിര്‍ബന്ധം പിടിച്ചെങ്കിലും തനിയെ ചെയ്യാമെന്ന് ചാക്കോച്ചന്‍ തീരുമാനിക്കുകയായിരുന്നു. അവസാനം ഏറെ കൃത്യതയോടെ തന്നെ ചാക്കോച്ചന്‍ ആ ഷോട്ട് പൂര്‍ത്തിയാക്കി. സെറ്റിലുള്ളവര്‍ ഒന്നടങ്കം കയ്യടിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button