CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പി ഉണ്ണിക്കൃഷ്‍ണന്‍ വീണ്ടും മലയാള സിനിമയില്‍ !!!

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പി ഉണ്ണിക്കൃഷ്‍ണന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനൊരുങ്ങുന്നു. അരുണ്‍കുമാര്‍ അരവിന്ദ് ഒരുക്കുന്ന കാറ്റ് എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് പി ഉണ്ണിക്കൃഷ്‍ണൻ പിന്നണി ഗാനവുമായി എത്തുന്നത്. ദീപക് ദേവിന്റെ സംഗീതത്തിലാണ് പി ഉണ്ണിക്കൃഷ്‍ണന്‍ ഗാനം ആലപിച്ചിരിക്കുന്നത്. പി ഉണ്ണിക്കൃഷ്‍ണന്‍ തന്റെ സംഗീതത്തില്‍ പാടിയതിന്റെ സന്തോഷം ദീപക് ദേവ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.

ആസിഫ് അലിയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നുഹുക്കണ്ണ് എന്ന കഥാപാത്രമായാണ് ആസിഫ് അലി അഭിനയിക്കുന്നുത്. മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെല്ലപ്പന്‍ എന്ന കഥാപാത്രമായിട്ടാണ് മുരളി ഗോപി അഭിനയിക്കുന്നത്. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button