CinemaGeneralLatest NewsMollywoodNEWS

സർക്കാർ ഓഫീസുകളിൽ മിന്നൽ സന്ദർശനം നടത്തി പത്മ പ്രിയ

സർക്കാർ ഓഫീസികളിൽ സന്ദർശനം നടത്തുകയാണ് പത്മ പ്രിയ. വയനാട്ടിലെ സർക്കാർ ഓഫീസുകളിലാണ് പത്മ പ്രിയ മിന്നൽ സന്ദർശനം നടത്തിയത്. ജീവനക്കാർ ആദ്യം അമ്പരന്നു. പത്മ പ്രിയ തന്നെയാണോ എന്ന് സംശയിച്ചു. പിന്നീട് മനസിലായി പത്മ പ്രിയ തന്നെയാണെന്ന്.

കിലയും ധനകാര്യവകുപ്പുമായും സഹകരിച്ചു നടത്തുന്ന പഠനത്തിെൻറ ഭാഗമായാണ് പത്മ പ്രിയ സർക്കാർ ഓഫീസുകളിൽ എത്തിയത്. ആരോഗ്യ വകുപ്പ് ഒാഫിസിലും ട്രൈബൽ ഒാഫിസിലുമെല്ലാം പത്മ പ്രിയ സന്ദർശനം നടത്തിയിരുന്നു. വയനാട് ജില്ലയിലെ പനമരം, തൃശൂർ ജില്ലയിലെ പഴയന്നൂർ 
ബ്ലോക്കുകളിലെ വികസനം സംബന്ധിച്ച വിവരശേഖരണമാണ് പദ്മപ്രിയ സഹായികൾക്കൊപ്പം നടത്തുന്നത്. ചൊവ്വാഴ്ച സുൽത്താൻ ബത്തേരിയിലെ ക്ഷീര വികസനവകുപ്പ് ഒാഫിസിലെത്തിയശേഷം ബുധനാഴ്ച കൽപറ്റയിലെ ഒാഫിസിൽ രാവിലെ മുതൽ െവെകുന്നേരംവരെ പദ്മപ്രിയ സമയം ചെലവിട്ടു. സർക്കാർ സബ്സിഡി, സ്കീമുകൾ സംബന്ധിച്ച വിവരങ്ങൾ, ഗുണഭോക്താക്കളുടെ എണ്ണം, ക്ഷീരകർഷക ക്ഷേമനിധി, പെൻഷൻ തുക തുടങ്ങിയ വിവരങ്ങളാണ് അവർ ശേഖരിക്കുന്നത്. താരജാട ഒന്നുമില്ലാതെയാണ് പത്മ പ്രിയ വിവര ശേഖരണം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button