CinemaGeneralIndian CinemaLatest NewsMollywoodNEWS

ഓരോ വാഹനവും ഓരോ കുടുംബമാണ്, നിങ്ങളുടെ അമിത വെളിച്ചം അവരെ ഇരുട്ടിലാക്കരുത്; ഉണ്ണി മുകുന്ദൻ

രാത്രി യാത്ര ചെയ്യുന്നവരെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം. പല അപകടങ്ങൾക്കും ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. ഇതിനെതിരെ ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് സിനിമാ താരം ഉണ്ണി മുകുന്ദൻ. മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ‘ രാത്രിയിൽ ഡിം ലൈറ് ഉപയോഗിക്കൂ’ എന്ന ഹൃസ്വ ചിത്രത്തിലൂടെയാണ് താരം ഈ വിലയേറിയ നിർദ്ദേശം നൽകിയിരിക്കുന്നത്. 

2 മിനിറ്റും 14 സെക്കന്റും ഉള്ള ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു. 
അമിത വെളിച്ചം അപകടത്തിലാക്കിയ ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജു അബ്രഹാമാണ്. ഉണ്ണി മുകുന്ദനെ കൂടാതെ ബേബി ബാർബി ശർമ്മ, താരുഷി താരു, തോമസ് കുരുവിള എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഓരോ വാഹനവും ഓരോ കുടുംബമാണ്, നിങ്ങളുടെ അമിത വെളിച്ചം അവരെ ഇരുട്ടിലാക്കരുത്. രാത്രി കാലങ്ങളിൽ ഡിം ലൈറ്റ് ശീലമാക്കൂ എന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button