CinemaGeneralKollywoodLatest NewsNEWSWOODs

പിറന്നാളിന് മുന്നേ ആശംസകളുമായി തമിഴകം

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ കേരളീയര്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണ് വിജയ്‌. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയുടെ ജന്മദിനമാണ് ജൂണ്‍ 22. തമിഴ് ആരാധകര്‍ മാത്രമല്ല കേരളത്തിലെ വിജയ്‌ ഫാന്‍സ്‌ അസ്സോസിയേഷനും ഈ ദിനം മികച്ച രീതിയില്‍ ആഘോഷിക്കാറുണ്ട്.

ട്വിറ്റര്‍, ഫെയസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ വിജയ്ക്ക് നേരത്തെ തന്നെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്.

വളരെ സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു വിജയ് സാര്‍, ഞാന്‍ ഏറെ ബഹുമാനിക്കുന്ന വളരെ കഠിനാധ്വാനവും അര്‍പ്പണബോധവും പുലര്‍ത്തുന്ന മനുഷ്യനാണ് താങ്കള്‍. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് ഏറെ നന്ദി-യെന്നു ധനുഷ് ട്വിറ്ററില്‍ കുറിക്കുന്നു.

ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button