CinemaGeneralNEWSTollywood

സീരിയല്‍ നടിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍

തമിഴ് സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വിരുഗപക്കത്തെ ലോഡ്ജ് മുറിയിൽ ചൊവ്വാഴ്ച രാവിലെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം മുറിയെടുത്ത കാര്‍ത്തികേയന്‍ പിറ്റേദിവസം ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതിരുന്നതോടെ സംശയം തോന്നിയ ജീവനക്കാരൻ മുറി തുറന്ന് നോക്കിയപ്പോഴാണ് കാർത്തികേയനെ മരിച്ച നിലയിൽ കണ്ടത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

എട്ട് മാസം മുമ്പ് ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. പക്ഷെ നടിയുടെ പിതാവിന് ഈ വിവാഹത്തില്‍ താൽപര്യമുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് നന്ദിനിയുടെ പിതാവ് തന്നെ ഉപദ്രവിച്ചിരുന്നതായും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ലെന്നും കാർത്തികേയന്‍ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

എന്നാല്‍ കാർത്തികേയന് മുന്പ് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിൽ നിന്നും കാർത്തികേയൻ പിന്മാറിയതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിൽ കുറച്ചുകാലം കാര്‍ത്തികേയന്‍ ജയിലിൽ കിടന്നിട്ടുണ്ട്. ജയിലിൽ നിന്ന് വന്ന കാർത്തികേയനെ നന്ദിനി അവഗണിച്ചതായും ചില സൂചനകള്‍ ഉണ്ട്. ഇതിനോടൊപ്പം ഭാര്യാ പിതാവിന്റെ പീഡനവും കൂടിയായപ്പോൾ കാർത്തികേയൻ ആത്മഹത്യയിൽ അഭയം തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

karthikeyan-nandhini-main

നഗരത്തിൽ ഒരു ജിംനേഷ്യം സ്ഥാപനം നടത്തി വരികയായിരുന്നു കാർത്തികേയൻ

shortlink

Related Articles

Post Your Comments


Back to top button