CinemaTollywood

‘ ആ’ ഹീറോയിസം ഞങ്ങള്‍ക്കും വേണം മോഹന്‍ലാലിനെ ടോളിവുഡ്‌ സിനിമാലോകം തട്ടിയെടുക്കുന്നു!തെലുങ്ക് സൂപ്പര്‍താരത്തിനൊപ്പം അടുത്ത മോഹന്‍ലാല്‍ചിത്രം വരുന്നു

മലയാളത്തിലെന്നപോലെ തെലുങ്കിലും ശ്രദ്ധകേന്ദ്രമാകുകയാണ് മോഹന്‍ലാലെന്ന നടന്‍. അന്യസംസ്ഥാന സിനിമാ പ്രേമികള്‍ ഒരു നടനെ ഇത്രത്തോളം ആവേശത്തോടെ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് ആദ്യ സംഭവമാണ്. വിസ്മയവും, ജനതാഗാരേജും, പുലിമുരുകന്റെ തെലുങ്ക്‌ പതിപ്പ് മന്യം പുലിയും പണംവാരി പടങ്ങളായതോടെ മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം കുത്തനെ വര്‍ധിക്കുകയാണ് ടോളിവുഡ് സിനിമാലോകത്ത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രാധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തെലുങ്ക്‌ സൂപ്പര്‍ താരം പവന്‍ കല്യാണാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതുമായി സംബന്ധിച്ചു സംവിധായകന്‍ മോഹന്‍ലാലുമായി സംസാരിക്കുമെന്നാണ് ടോളിവുഡ് സിനിമ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. പവന്‍ കല്യാണും മോഹന്‍ലാലും ഒത്തുചേരുമ്പോള്‍ തെലുങ്ക്‌ ബോക്സ്‌ഓഫീസില്‍ അതൊരു വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചേക്കാം.

shortlink

Related Articles

Post Your Comments


Back to top button