GeneralHollywoodNEWS

ഹംഗേറിയന്‍ നടി സാസ ഗാബര്‍ അന്തരിച്ചു

ഭര്‍ത്താക്കന്‍മാരേ സ്വീകരിക്കുന്നതിലൂടെ ശ്രദ്ധേയയായ ഹംഗേറിയന്‍ നടി സാസ ഗാബര്‍ അന്തരിച്ചു. ഒന്‍പതിലധികം തവണ വിവാഹിതയായിട്ടുള്ള ഇവര്‍ ബെല്‍ എയര്‍ഹോമില്‍ വെച്ചാണ് അന്തരിച്ചത്‌. ഹൃദയ സ്തംഭനമായിരുന്നു മരണ കാരണം.

2002ല്‍ ഉണ്ടായ കാറപകടത്തെ തുടര്‍ന്നു പാതി തളര്‍ന്ന സാസ ഒന്‍പതാമത്തെ ഭര്‍ത്താവ് ഫ്രെഡറിക് വോണ്‍ ആന്‍ഹാള്‍ട്ടിയോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരിയില്‍ 99-മത്തെ വയസ്സ് ആഘോഷിച്ച സാസ ലോസ് ഏഞ്ചലസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1936ല്‍ മിസ്‌ ഹംഗറിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ശ്രദ്ധേയായ ഇവര്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1986ല്‍ തന്നെക്കാള്‍ 27 വയസ്സ് ഇളയ ഫ്രെഡറിക് വോണിനെ വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments


Back to top button