ദേശീയഗാന വിവാദത്തിന് പിന്നാലെ ചലച്ചിത്രമേളയില്‍ പ്രതിഷേധം കത്തുകയാണ്. വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തഴഞ്ഞ് മണിയുടെ ആയിരത്തില്‍ ഒരുവന് എന്ന സിബി മലയില്‍ ചിത്രം പ്രദര്‍ശിച്ച നടപടിക്കെതിരെ മാക്ട പ്രവര്‍ത്തകര്‍ ഫെഡറേഷന്. കൈരളി തീയേറ്ററിലേക്ക് ഇവര്‍ പ്രകടനം നടത്തി. ചലച്ചിത്രഅക്കാദമി ചെയര്‍മാനായ കമല്‍ വിനയന് എന്ന സംവിധാകനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നും മാക്ട പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പ്രദര്‍ശിപ്പിച്ചിരുന്നു. കലാഭവന്‍ മണിയുടെ എക്കാലത്തെയും മികച്ച ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിക്കാതെ സിബിമലയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത് കലാഭവന്‍ മണിയോടുള്ള ആനാദരവാണെ മാക്ട ചൂണ്ടികാട്ടുന്നു.
Post Your Comments