NEWS

ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 1 മുതല്‍ 4 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളസ്ത്രീപഠന കേന്ദ്രം സംഘടിപ്പിക്കുന്ന ആറാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസം 1 മുതല്‍ 4 വരെ തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കും. പി കെ റോസി പുരസ്കാരം കെ പി എ സി ലളിതക്കു സമ്മാനിക്കും. എല്ലാദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രദര്‍ശനം.
ലോകസിനിമകളും ഇന്ത്യന്‍ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീപ്രശ്നം പ്രമേയമാകുന്ന സിനിമകള്‍ക്ക് പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്നങ്ങളും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്ന സിനിമകളാണ് ഇത്തവണത്തെ സവിശേഷത. നാലു ദിവസവും മേളയില്‍ അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളും ഡോക്യു്മെന്ററികളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button