CinemaGeneral

ഗോവ ഫിലിം ബസാറില്‍ കൈയടി നേടി സെക്സി ദുര്‍ഗ

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ സെക്സി ദുര്‍ഗ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഗോവ ഫിലിം ബസാറിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളിലൊന്നായി. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ഒപ്പം തന്നെയാണ് എന്‍ഡിഎഫ്സി ഫിലിം ബസാറും സംഘടിപ്പിച്ചിട്ടുള്ളത്.

വ്യാഴാഴ്ച ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിച്ച സെക്സി ദുര്‍ഗയ്ക്ക് പ്രേക്ഷകരുടെ അനുമോദനങ്ങള്‍ക്കൊപ്പം ഫിലിംബസാറിന്റെ പുരസ്കാരങ്ങളും നേടാനായി. വയലന്‍സില്ലാതെ തന്നെ വ്യക്തികളില്‍ ഭയം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറക്കുറെ പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ഈ ചിത്രം പ്രതിപാദിക്കുന്നത്.

ദുര്‍ഗയെന്ന ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത് രാജശ്രീ ദേശ്പാണ്ഡെയാണ്. ഒരു ഹിച്ച്‌കോക്കിയന്‍ ത്രില്ലര്‍ സ്വഭാവം ചിത്രത്തിനുണ്ടെന്നാണ് ഫിലിംബസാറില്‍ ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. പുതുമുഖങ്ങള്‍ പ്രധാനവേഷങ്ങളില്‍ അണിനിരക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button