CinemaMollywood

ഹണി ബി 2വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

 

യുവഹൃദയങ്ങളില്‍ ഏറെ ശ്രെദ്ധ നേടിയ ചിത്രമായിരുന്നു ഹണി ബീ.  2013ല്‍
പുറത്തിറങ്ങിയ ഹണി ബീ ഒരു ന്യൂജനറേഷന്‍ ചിത്രത്തിന് വേണ്ട എല്ലാ പ്രത്യേകതകളുമുള്ള ചിത്രമായിരുന്നു.  പ്രണയവും സൌഹൃദവും ഒരേ നൂലില്‍ കോര്‍ത്തിണക്കിയ കഥ പറഞ്ഞ ഹണി ബീക് ഒരു ന്യുജെന്‍ സിനിമക്കുള്ള സ്വീകാര്യതയും ലഭിച്ചു.  ഹണിബീ ആഘോഷമാക്കിയവര്‍ അതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.  ഹണി ബി 2 സെലിബ്രേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലാല്‍ പുറത്തിറക്കി.  ആദ്യ ഭാഗത്തില്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായെത്തിയവര്‍ തന്നെയാണ് ഈ ചിത്രത്തിലും എത്തുന്നത്.  നടനും സംവിധായകനുമായ ലാലിന്‍റെ മകന്‍ ലാല്‍ ജൂനിയര്‍ (ജീന്‍ പോള്‍ ലാല്‍) ആണ് സംവിധായകന്‍. ആദ്യഭാഗത്തിലെ മിക്ക താരങ്ങളും രണ്ടാം പതിപ്പിലുമുണ്ട്.  സൗഹൃദം പറയുന്ന ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്ഥമായി കുടുംബ ബന്ധങ്ങളിലൂടെയാണ് ഹണി ബീ  2 പോകുന്നത്. ആസിഫലിയും ഭാവനയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ‌ ബാലു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി ,വിജയ് ബാബു, സുരേഷ് കൃഷ്ണ, ജോയ് മാത്യു, പ്രേംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button