GeneralNEWSVideos

അയ്യപ്പന്‍റെ അപദാനങ്ങള്‍ സുപ്രഭാത ഗീതികളായി ഭക്തര്‍ക്ക് വേണ്ടി; 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നോണ്‍-സ്റ്റോപ് ദൃശ്യവിരുന്ന്‍ ആസ്വദിക്കാം

ശബരിമല – വ്രതമെടുത്തും കറുപ്പുടുത്തും ഭക്തജനങ്ങള്‍ മുടങ്ങാതെയെത്തുന്ന പുണ്യകേന്ദ്രം. ഓരോ മണ്ഡലകാലത്തും ശബരിമലയിലേക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് പ്രവചനാതീതം. ഇന്ത്യയിലെ മറ്റേതൊരു ആരാധനാലയത്തെക്കാളും പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമലയില്‍ വന്നുപോകുന്നത്. കലിയുഗ വരദനായ അയ്യപ്പസ്വാമിയുടെ മുന്നിലേക്ക് വ്രതമെടുത്തും മലചവിട്ടിയും ഭക്തജനങ്ങള്‍ എത്തുമ്പോള്‍തന്നെ, ആസ്വാദക മനസില്‍ ശബരി സങ്കീര്‍ത്തനത്തിന്റെ തിരയിളക്കം തീര്‍ത്ത് നിരവധി ഭക്തിഗാന ആല്‍ബങ്ങളും പുറത്തിറങ്ങാറുണ്ട്.

അയ്യപ്പഭക്തിഗാനശാഖയില്‍ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങൾ ആയിരങ്ങൾ ആണ്. ഐതിഹ്യങ്ങളും സങ്കൽപ്പങ്ങളും വ്രതാനുഷ്ടാനങ്ങളും മാലയിടുന്നതും മല ചവിട്ടുന്നതും തുടങ്ങി, പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്ന് ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കുന്നതുവരെയുള്ള മുഹൂര്‍ത്തങ്ങളെല്ലാം ഈഗാനങ്ങളില്‍ ഇതിവൃത്തമാകാറുണ്ട്.

ഇക്കൂട്ടത്തില്‍ ഏറെ ശ്രേദ്ധേയമായ അയ്യപ്പഗാന പരമ്പരയാണ് കലിയുഗ വരദനായ സാക്ഷാല്‍ അയ്യപ്പ ഭഗവാന്റെ അപദാനങ്ങള്‍ പാടിപുകഴ്ത്തുന്ന ഗാനമാലികള്‍ കോര്‍ത്തിണക്കിയ 14 സമാഹരങ്ങളായി പുറത്തിറക്കിയ “തിരുവാഭരണം”. തിരുവാഭരണത്തിന്റെ അത്ഭുത വിജയം സമ്മാനിക്കുന്ന ആത്മ സംതൃപ്തിയോടെ ജയന്‍ ( ജയ വിജയ) ഈണം നല്‍കി ആലപിക്കുന്ന മറ്റൊരു പരമ്പരയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സിനിമാ ഗാനരചയിതാവ് സന്തോഷ വര്‍മ്മയുടെ ഈരടികളില്‍ പിറവിയെടുക്കുന്ന അയ്യപ്പ സുപ്രഭാത ഗീതങ്ങള്‍ ” താരക ബ്രഹ്മമേ തവ സുപ്രഭാതം “. ആഡിയോ ആല്‍ബം ആയി പ്രസിദ്ധീകരിക്കപ്പെട്ട “താരക ബ്രഹ്മമേ തവ സുപ്രഭാത”ത്തിന് ദൃശ്യഭാഷ്യം നല്‍കി വീഡിയോ ആല്‍ബം ആയി ഇനി പ്രിയപ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുകയാണ് ഈസ്റ്റ്‌ കോസ്റ്റ് .

നിരവധി സുപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഛായാഗ്രഹകനായ അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന 45 മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക്‌ വീഡിയോ ” താരക ബ്രഹ്മമേ തവ സുപ്രഭാതത്തിന്റെ സംവിധാനം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍വഹിച്ചിരിക്കുന്നു. ആ ദൃശ്യ വിരുന്ന് കാണാം… ആസ്വദിക്കാം…

shortlink

Related Articles

Post Your Comments


Back to top button