Bollywood

പ്രിയങ്കയുടെ പിന്നാലെ താരസുന്ദരിമാര്‍

ഹോളിവുഡില്‍ പ്രിയങ്കയുടെ പ്രവേശനം കണ്ടു അമ്പരപ്പിലായിരിക്കുകയാണ് ബോളിവുഡിലെ താരസുന്ദരിമാര്‍. പ്രിയങ്കയുടെ പ്രീതി പിടിച്ചു പറ്റാന്‍ മത്സരിക്കുന്നവരുടെ കൂട്ടത്തില്‍ ദീപിക പദുകോണും, പരിണീതി ചോപ്രയുമുണ്ട്. അടുത്തിടെ കിട്ടിയ രഹസ്യ വിവരമനുസരിച്ച്‌ ദീപികയുടെ ഹോളിവുഡ് ഏജൻസി പ്രിയങ്കയുടെ പേര് ഉപയോഗപ്പെടുത്തി കൂടുതൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നു എന്നാണ്.
വൺ മാൻ ആർമി എന്നാണ് പരിണീതി ചോപ്ര പ്രിയങ്കയെ വിശേഷിപ്പിച്ചത്. തന്റെ മുതിർന്ന സഹോദരിയാണ്‌ പ്രിയങ്കയെന്നും കഠിനാധ്വാനവും ജോലിയോട് ഇത്രയ്ക്കു ആത്മാർത്ഥയുള്ള റ്റൊരാളെ കാണാൻ കിട്ടില്ലെന്നുമൊക്കെയാണ് പരിണീതി പറയുന്നത്. ക്വാണ്ടിക്കോ എന്ന ടിവി ഷോയിലൂടെയാണ് ഹോളിവുഡിൽ പ്രിയങ്കയുടെ ഭാഗ്യം തെളിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button