General

‘കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് മോഹന്‍ലാലിന്‍റെ മോഹനം-2016 വരുന്നു’

മോഹന്‍ലാലിന്‍റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ മോഹനം -2016 അരങ്ങേറുന്നു. ആഗസ്റ്റ്‌ പതിനഞ്ചിന് കോഴിക്കോട് വച്ചാണ് മോഹനം – 2016 അരങ്ങേറുക. കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇത് വഴി ലഭിക്കുന്ന തുക വിഷമതകള്‍ അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് നല്‍കാനാണ് തീരുമാനം. മോഹന്‍ലാല്‍ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരില്‍ പ്രമുഖരായ 11 സംവിധായകരെ മുന്‍ നിര്‍ത്തിയാണ് ‘മോഹനം-2016’ നടത്തപ്പെടുക. മോഹന്‍ലാല്‍ അഭിനയിച്ച ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനങ്ങളും നൃത്തവുമുണ്ടാവും. സൂര്യ ടി.വി.ക്കാണ് സംപ്രേഷണാവകാശം.

shortlink

Related Articles

Post Your Comments


Back to top button