Interviews

സിനിമ നിരൂപകര്‍ക്കെതിരെ പരിഹാസവുമായി മുരളി ഗോപി

ഫേസ്ബുക്കിലെയും ചാനലിലെയും സിനിമ നിരൂപകരെ വിമര്‍ശിച്ചു കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സിനിമ നിരൂപണം നടക്കുന്നത് സമൂഹ മാധ്യമങ്ങളിലാണല്ലോ എന്ന ചോദ്യത്തിനാണ് മുരളി ഗോപി മറുപടി പറഞ്ഞത്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി സിനിമ നിരൂപകരെ പരിഹസിച്ച് കൊണ്ട് മറുപടി പറഞ്ഞത്.

മുരളി ഗോപിയുടെ വാക്കുകള്‍

“സിനിമയെക്കുറിച്ച് നല്ല അറിവുള്ളവരാണ് പണ്ടൊക്കെ സിനിമാനിരൂപണം നടത്തിയിരുന്നത്. ഞാൻ ആലോചിക്കാറുണ്ട്. ഇക്കാലത്താണ് ഷോലെ റിലീസ് ആകുന്നതെങ്കിലോ ? ഒന്നാമത്തെ സീൻ മുതൽ ഫേസ്ബുക്കിൽ അപ്‌ഡേറ്റ് വന്നുതുടങ്ങും. അതാ ഒരു കുതിര ഓടിവരുന്നു, അതിന്റെ പുറത്ത് ധർമ്മേന്ദ്ര, ദേ, ഹേമ മാലിനിയുടെ ഡാൻസ് തുടങ്ങി, അംജദ്ഖാൻ വളരുന്നു എന്നിങ്ങനെ മിനിറ്റ് ഇടവിട്ട് പോസ്റ്റ് ചെയ്യും. അതുകൊണ്ട് സിനിമയ്ക്കോ എഴുതുന്ന ആൾക്കോ ഒരു ഗുണവുമില്ല. പിന്നെ, സസ്‌പെൻസ് ഉള്ള സിനിമയാണെങ്കിൽ അതും തീരുമാനമാക്കും. പറഞ്ഞില്ലെന്ന് വേണ്ട ഇന്നയാളാണ് ശരിക്കും കൊലയാളി എന്നൊക്കെ എഴുതി ആ പടത്തിന്റെ കഥ കഴിക്കും. ഇങ്ങനെ ഒരുപാട് ഒച്ചപ്പാടുകൾക്കിടയിൽ കാമ്പുള്ള നിരൂപണങ്ങൾ…
പ്രേക്ഷകർ ശ്രദ്ധിക്കാതെ പോകും. There is only noise . No voice. പക്ഷേ , ഇത്തരം പ്രവണതകൾ കളമൊഴിയും. നേരത്തേ പറഞ്ഞ നോയിസിന്റെ പ്രശ്നം മാധ്യമങ്ങളുടെ കാര്യത്തിലുമുണ്ട്. ചീവീടുകളുടെ ശബ്ദം മാത്രമുള്ള ഒരു രാത്രി ആലോചിച്ചു നോക്കൂ. നമ്മൾ പറയും, ആഹാ എത്ര ശാന്തമായ രാത്രി. ചീവീടുകൾ ഉച്ചത്തിൽ ശബ്‌ദിക്കുന്നുണ്ടെങ്കിലും നമ്മൾ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഇതുപോലെയാണ് മാധ്യമങ്ങളുടെ കാര്യവും. എല്ലാവർക്കും അജണ്ടയുണ്ട്. ചാനലിൽ ദിവസേന അഞ്ചാറു പേർ വന്നിരുന്ന് ചന്തവർത്തമാനം നടത്തുകയാണ്. എന്ത് വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് പ്രേക്ഷകർ. ഈ അവസ്ഥയിൽ മാധ്യമങ്ങൾ എത്ര ബഹളം വെച്ചാലും ആൾക്കാർ ചെവികൊള്ളില്ല.”

shortlink

Related Articles

Post Your Comments


Back to top button