GeneralNEWS

ശരീര സൗന്ദര്യത്തെപ്പറ്റി വാചാലയായി ഇല്ല്യാന

ഒരു അഭിനേത്രി എന്ന നിലയില്‍ സൗന്ദര്യപൂര്‍ണ്ണതയോടെ പ്രത്യക്ഷപ്പെടേണ്ടതിന്‍റെ സമ്മര്‍ദ്ദം തനിക്കനുഭവപ്പെടാറുണ്ടെന്ന്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ സ്വപ്നസുന്ദരി ഇല്യാനാ ഡിക്രൂസ്.

തന്‍റെ അസാധാരണമായ ശരീരഘടനയോട് വളരെ പാടുപെട്ടാണ് താന്‍ പൊരുത്തപ്പെട്ടതെന്നും, വളരെക്കാലം ഇതിന്‍റെ പേരില്‍ താന്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നെന്നും ഇപ്പോള്‍ ഹിന്ദി സിനിമകളിലും സജീവമായിക്കൊണ്ടിരിക്കുന്ന ഇല്ല്യാന പറഞ്ഞു.

“ഒരു കാലത്ത് ഞാന്‍ തീരെ മെലിഞ്ഞ ശരീരഘടനയോടു കൂടിയായിരുന്നു. ശാരീരികമായ പ്രശ്നങ്ങള്‍ എന്നെ അലട്ടിയിരുന്നു. ഏറേ മെലിഞ്ഞിരുന്നപ്പോള്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നത് എന്തൊരു വണ്ണമാണ് എനിക്കെന്നാണ്,” ഇല്ല്യാന പറഞ്ഞു.

ഇപ്പോള്‍ ശരീരഘടന നിലനിര്‍ത്തുന്നതിനായി അധ്വാനിക്കാന്‍ താന്‍ ഒരു മടിയും കാട്ടാറില്ലെന്നും, അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കാറില്ലെന്നും ഇല്ല്യാന കൂട്ടിച്ചേര്‍ത്തു.

അക്ഷയ് കുമാറിന്‍റെ നായികയായി “റുസ്തം” എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇല്ല്യാന ഇപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button