Bollywood

പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കാജോള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ബോളിവുഡ് അഭിനേത്രി കാജോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. പരിസ്ഥിതിയുടെ പരിപാലനത്തിലും ശുചിത്വത്തിന്‍റെ കാര്യത്തിലും പ്രധാനമന്ത്രിയുടെ കാഴ്ച്ചപാടുകള്‍ തന്നെയാണ് തനിക്കും എന്ന് കാജോള്‍ പറഞ്ഞു.

കാജോള്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ ആയ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലൈഫ്ബോയുടെ ‘ഒരു കുട്ടിയെ 5 വയസ്സിലെത്താന്‍ സഹായിക്കൂ’ എന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

കുട്ടികളുടെ ശുചിത്വകാര്യങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുകയാണ് കാജോള്‍ നേതൃത്വം നല്‍കുന്ന പ്രചരണ പരിപാടിയുടെ മുഖ്യലക്ഷ്യം.

“ഞങ്ങളുടെ പ്രചരണ പരിപാടിയുടെ ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്‌ അഭിയാന്‍റെ ലക്ഷ്യങ്ങളുമായി സാമ്യമുള്ളവയാണ്. അതുകൊണ്ട് അദ്ദേഹത്തെ കാണാനും ഞങ്ങളുടെ പരിപാടിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഞാന്‍ തീരുമാനിച്ചു,” കാജോള്‍ പറഞ്ഞു.

പ്രധാനമന്ത്രി തങ്ങളുടെ പരിപാടിയെ അഭിനന്ദിച്ചെന്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം മനസ്സിലാക്കിയെന്നും കാജോള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button