Bollywood

“ഗാന്ധി” കുടുംബത്തിനെതിരെ ഋഷി കപൂര്‍

ഇന്ത്യന്‍ ഗവണ്‍മെന്‍റ് പൊതുജനങ്ങളുടെ ആവശ്യാര്‍ത്ഥം നിര്‍മ്മിക്കുന്ന റോഡുകള്‍, വിമാനത്താവളങ്ങള്‍, പാലങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ ജനങ്ങള്‍ തന്നെ നല്‍കുന്ന നികുതിപ്പണം കൊണ്ട് ഉണ്ടാക്കുന്നവയാണ്. അധികാരത്തില്‍ ഇരിക്കുന്ന ഗവണ്മെന്‍റിന്‍റെ ഉന്നത നേതാക്കന്മാരുടെ പേരുകള്‍ അത്തരം നിര്‍മ്മിതികള്‍ക്ക് നല്‍കുക എന്നത് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടങ്ങിവച്ച ഒരേര്‍പ്പാടാണ്. രാജ്യത്ത് എവിടെപ്പോയാലും ഇന്ദിരാഗാന്ധിയുടേയോ, രാജീവ്ഗാന്ധിയുടേയോ പേരിലുള്ള ഒരു സര്‍ക്കാര്‍ നിര്‍മ്മിതിയെങ്കിലും കാണാത്തവര്‍ ചുരുക്കമാണ്.

ഇത്രയധികം സര്‍ക്കാര്‍ നിര്‍മ്മിതികള്‍ക്ക് ഒരു കുടുംബത്തില്‍ മാത്രമുള്ളവരുടെ പേരുകള്‍ നല്‍കുന്നതിനെ എതിര്‍ത്ത് മുതിര്‍ന്ന ബോളിവുഡ് അഭിനേതാവ് ഋഷി കപൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഒരുപാടു പേരുള്ളപ്പോള്‍ ഒരു കുടുബത്തിലെ അംഗങ്ങളുടെ മാത്രം പേരുകള്‍ മാത്രം ഇങ്ങനെ ഗവണ്മെന്‍റ് നിര്‍മ്മിതികള്‍ക്ക് നല്‍കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയുന്നില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

“എന്തുകൊണ്ട് ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌? എന്തുകൊണ്ട് മഹാത്മാഗാന്ധി അല്ലെങ്കില്‍ ഭഗത് സിംഗ് അതുമല്ലെങ്കില്‍ എന്‍റെ പേരായ ഋഷി കപൂര്‍ എന്ന് കൊടുക്കുന്നില്ല? ഉപരിപ്ലവമായ ചോദ്യംതന്നെ, പക്ഷേ ആലോചിക്കൂ,” ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.

“സ്വന്തം കുടുബസ്വത്താണെന്ന് കരുതിയാണോ” ഇത്രയധികം “ഗാന്ധി” പേരുകള്‍ നല്‍കിയതെന്നും അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button