NEWS

ആ വാര്‍ത്ത ശരിയാണ് : പ്രിയങ്ക ചോപ്ര

ലോസ്‌ ആഞ്ചലസ്‌: പ്രസിഡന്റെ്‌ ബരാക്ക്‌ ഒബാമയുമൊത്തുള്ള അത്തഴവിരുന്നില്‍ പങ്കെടുക്കുമെന്നു ബോളിവുഡ്‌ സൂപ്പര്‍ താരം പ്രിയങ്ക ചോപ്ര വ്യക്തമാക്കി. അത്താഴ വിരുന്ന്‌ ഈ ആഴ്‌ച്ച ഉണ്ടാകുമെന്നാണു താരം വെളിപ്പെടുത്തുന്നത്‌. പ്രസിഡന്റെ്‌ ബരാക്ക്‌ ഒബാമയും ഭാര്യ മിഷേലും ഒരുമിച്ചുള്ള വൈറ്റ്‌ഹൗസ്‌ കറസ്‌പോണ്ടന്റെ്‌ ഡിന്നറിലേയ്‌ക്കാണു പ്രിയങ്കയ്‌ക്കു ക്ഷണം ലഭിച്ചത്. നേരത്തെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നെങ്കിലും പ്രിയങ്ക ചോപ്ര വാര്‍ത്ത സ്‌ഥിരീച്ചിരുന്നില്ല. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത് .
പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം പ്രശ്‌സ്ത ഹോളിവുഡ്‌ താരങ്ങളായ വില്‍സ്‌മിത്ത്‌, ഭാര്യ ജാഡ പിങ്കറ്റ, കെറി വാഷിങ്‌ടണ്‍, തുടങ്ങിയവരും പങ്കെടുക്കും. നോണ്‍-പ്രോഫിറ്റ്‌ വൈറ്റ്‌ ഹൗസ്‌ കറസ്‌പോണ്ടന്റ്‌്സ്‌ അസോസിയേഷനാണു വര്‍ഷം തോറും ഈ അത്താഴ വിരുന്ന്‌ സംഘടിപ്പിക്കുന്നത്‌.

shortlink

Related Articles

Post Your Comments


Back to top button