Bollywood

ഇന്ത്യയില്‍ താന്‍ ചെയ്യില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് നര്‍ഗിസ് ഫക്രി

ഇന്ത്യയില്‍ വച്ച് താന്‍ ഒരിക്കലും ഒരു അഡള്‍ട്ട് അല്ലെങ്കില്‍ സെക്സ് കോമഡി സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയില്ലെന്ന് ബോളിവുഡ് സുന്ദരി നര്‍ഗിസ് ഫക്രി. ഇന്ത്യയിലെ ആളുകളുടെ നര്‍മ്മബോധം അമേരിക്ക, യൂറോപ്പ് മുതലായ സ്ഥലങ്ങളിലുള്ളവരെക്കാള്‍ വ്യത്യസ്തമാണെന്നതാണ് നര്‍ഗിസ് ഇതിനു പറയുന്ന കാരണം.

പക്ഷേ ഹോളിവുഡില്‍ ഒരു സെക്സ് കോമഡി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ അത് സ്വീകരിക്കും എന്നും നര്‍ഗിസ് പറഞ്ഞു. സാജിദ് ഖാന്‍ ഒരുക്കുന്ന, നിരവധി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ട് പ്രശസ്തമായ ഹൗസ്ഫുള്‍ സീരിസിലെ മൂന്നാം ഭാഗത്തില്‍ അഭിഷേക് ബച്ചന്‍റെ നായികയായാണ്‌ നര്‍ഗിസ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ്‌ അസറുദ്ദീന്‍റെ ജീവിതം ആസ്പദമാക്കിയുള്ള “അസര്‍” എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രത്തിലും പ്രത്യക്ഷപ്പെടുന്ന നര്‍ഗിസ്, താന്‍ ഇതുവരെ ഹിന്ദിയില്‍ ഇറങ്ങിയ സെക്സ് കോമഡികള്‍ ഒന്നും കണ്ടിട്ടില്ല എന്നും പറഞ്ഞു.

മേലീസ മക്കാര്‍ത്തി, ജൂഡ് ലോ, ജാസന്‍ സ്റ്റാതം എന്നിവര്‍ അഭിനയിച്ച “സ്പൈ” എന്ന ഹോളിവുഡ് കോമഡി ചിത്രത്തില്‍ നര്‍ഗിസ് ഒരു ചെറിയ വേഷം ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button