GeneralNEWS

വാരണാസിയിൽ ഒരു വീടും ആമിർ ഖാന്റെ അമ്പത്തിയൊന്നാം പിറന്നാളും

ഹിന്ദി സിനിമാതാരം ആമിർ ഖാന് ഒരാഗ്രഹമുണ്ട്. വളരെയധികം നാളായി മനസ്സിൽ സൂക്ഷിച്ച ഒരു സ്വപ്നമാണ് ഒടുവിൽ തിങ്കളാഴ്ച തന്റെ 51-ആം പിറന്നാൾ ദിനത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിൽ ആമിർ വെളിപ്പെടുത്തിയത്. വാരണാസിയിൽ തന്റെ അമ്മയ്ക്ക് വേണ്ടി ഒരു വീട് വാങ്ങുക. എന്നാൽ ഏതെങ്കിലും ഒരു വീട് വാങ്ങാനല്ല ആമിർ ആഗ്രഹിക്കുന്നത്. ചെറുപ്പകാലത്ത് തന്റെ അമ്മ കഴിച്ചുകൂട്ടിയ ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പൈതൃക ഭവനം സ്വന്തമാക്കുക. ഈ പിറന്നാൾ വർഷത്തിൽ അതരതിലുള്ളോരു വീട് വാങ്ങാനുള്ള അതിയായ ആഗ്രഹമാണ് ആമിർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞത്. ബനാറസിൽ ഒരു സിനിമയുടെ ചിത്രീകരണത്തിന് എത്തിയപ്പോൾ ആണ് അമ്മയുടെ കുടുംബവീട് ഖാൻ തിരിച്ചറിഞ്ഞത്. പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്ക് വിലപ്പെട്ട സന്ദേശം നൽകാനും ഖാൻ മറന്നില്ല. മുംബൈയിലെ കാർട്ടർ റോഡിലുള്ള വസതിയിൽ ആയിരുന്നു ആമിറിന്റെ ജന്മദിനാഘോഷം.‌

shortlink

Related Articles

Post Your Comments


Back to top button