BollywoodGeneralNEWS

പിരിയും മുന്‍പേ വൈറല്‍ ആവുന്ന ഡിവോഴ്‌സ് നോട്ടീസ് കണ്ട് ഞെട്ടി ബോളിവുഡ് താര ദമ്പതികള്‍

സോഷ്യല്‍ മീഡിയില്‍ ചിത്രങ്ങളും വീഡിയോകളും അഭിപ്രായങ്ങളും വൈറാലാകുന്നത് സ്വഭാവികം. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പ്രചരിക്കുന്നത് ഒരു ഡിവോഴ്‌സ് നോട്ടീസാണ്. ബോളിവുഡ് താരദമ്പതികളായ കരണ്‍ സിങിന്റെയും വിംഗറ്റിന്റെയും ഡിവോഴ്‌സ് നോട്ടീസാണ് ഇത്. ഇരുവരുടെയും വിവാഹമോചന വാര്‍ത്ത കുറച്ച് നാളുകളായി ബോളിവുഡില്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഇവര്‍ പോലും അറിയാതെയാണ് ഡിവോഴ്‌സ് നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

സംഭവമറിഞ്ഞ ഇരുവരും ഞെട്ടിയിരിക്കുകയാണ്. ജെന്നിഫര്‍ സിങ് മാത്രമാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇത്രയും സ്വകാര്യത നിറഞ്ഞ ഒരു ഡോക്യുമെന്റ് എങ്ങനെയാണ് പുറത്ത് വരിക. എനിക്കിനിയും ഈ നോട്ടീസ് കിട്ടിയിട്ടില്ല. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് അറിയില്ലെന്നും ജെന്നിഫര്‍ പറഞ്ഞു.

ബിപാഷയുടെ കാമുകന്‍ എന്ന നിലയില്‍ ഗോസിപ്പ് കോളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് കരണ്‍ സിങ്. ഡിവോഴ്‌സ് നോട്ടീസ് പുറത്ത് വന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുമ്പോള്‍ കരണ്‍ സിങ് ബിപാഷയുടെ പിറന്നാള്‍ ആഘോഷ തിരക്കിലാണ്.

??

A photo posted by Jen (@jenniferwinget1) on

 

shortlink

Related Articles

Post Your Comments


Back to top button