BollywoodGeneralNEWS

രവീണ ഠണ്ടന്‍ മിനിസ്ക്രീനിലെ പണം വാരും താരം

ബോളിവുഡിലെ അഭിനയ തിരക്കില്‍ നിന്നും വിട്ടു നില്‍ക്കുന്ന രവീണ ഠണ്ടന്‍ ഇപ്പോള്‍ ടെലിവിഷനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രവീണ ഠണ്ടനാണ് മിനി സ്‌ക്രീന്‍ പ്രതിഫലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയുടെ വിധികര്‍ത്താവാകുന്നതിന് 1.25 കോടി രൂപയാണ് രവീണ ഠണ്ടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു എപ്പിസോഡിനാണ് ഈ തുക. ഒരു ബോളിവുഡ് നടിയുടെ മിനി സ്‌ക്രീനിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.

ബോളിവുഡ് താരങ്ങളുടെ ടെലിവിഷന്‍ പരമ്പരകള്‍ പരാജയപ്പെട്ടതോടെയാണ് റിയാലിറ്റി ഷോയിലേക്ക് ഇവര്‍ കടന്ന് കൂടിയത്. കോമഡി ഷോകളിലും, ടോക് ഷോകളിലും ഇവരുടെ സാന്നിധ്യം സജീവമായി. ഒരു പരിപാടിയുടെ മികവ് ഇതോടെ താര സാന്നിധ്യത്തിലേക്ക് വളര്‍ന്നു. ഈ സാഹചര്യമാണ് രവീണയ്ക്ക് ഗുണം ചെയ്തത്.

ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത് എന്നിവരാണ് ആദ്യ ഘട്ടത്തില്‍ റിയാലിറ്റി ഷോകളുടെ സ്ഥിര സാന്നിധ്യമായി എത്തിയത്. ഒരു കോടി രൂപ പ്രതിഫലത്തിലായിരുന്നു ഇവര്‍ ഇവയുടെ ഭാഗമായത്. രവീണ ഠണ്ടന്‍ തന്റെ സിനിമ ജീവിതത്തിന് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ഈ നേട്ടം.

shortlink

Related Articles

Post Your Comments


Back to top button