GeneralKollywoodNEWS

ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാലിന് പരിക്ക്

മുത്യാഹ് ഒരുക്കുന്ന ‘മരുധു’ ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന്‍ വിശാലിന് പരിക്കേറ്റു. ചേസിങ് രംഗങ്ങള്‍ ചെയ്യുന്നതിനിടെ താരത്തിന്റെ കാല്‍ ഉളുക്കുകയായിരുന്നു. രണ്ടാഴ്ച്ചത്തെ വിശ്രമത്തിന് ശേഷം വിശാല്‍ ഇന്ന് ഷൂട്ടിംഗിനെത്തി.
രാജപാളയത്ത് വെച്ചായിരുന്നു ക്ലൈമാക്‌സ് സീന്‍ ചിത്രീകരിച്ചത്. ഉളുക്ക് മാറ്റാന്‍ ഗ്രാമത്തിലെ പഴമക്കാരുടെ സഹായം തേടിയെന്നും അവരുടെ നാട്ടുവൈദ്യം പ്രയോജനപ്പെട്ടെന്നും താരം പറഞ്ഞു.
ശ്രീവിദ്യ, രാധാരവി, സൂരി, ആര്‍.കെ സുരേഷ് തുടങ്ങിയവരാണ് ‘മരുധു’ വിലെ മറ്റ് താരങ്ങള്‍. അന്‍പുചെഴിയാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത് ഡി. ഇമാനാണ്.

shortlink

Related Articles

Post Your Comments


Back to top button