CinemaKollywoodNEWS

വിജയ് യുടെ അറുപതാം ചിത്രത്തില്‍ മിയയും കാജലും അല്ല നായിക !!! പിന്നെയാര് ?

വിജയ് യുടെ അറുപതാം ചിത്രത്തെ കുറിച്ച് തമിഴകത്ത് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക വേഷം അവതരിപ്പിക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാജല്‍ അല്ല ചിത്രത്തില്‍ നായിക, “പകരം കീര്‍ത്തി സുരേഷ്” വിജയ് അറുപതില്‍ നായികയായി എത്തുന്നത്. പൊന്‍ റാം സംവിധാനം ചെയ്ത രജനിമുരുകനില്‍ ശിവകാര്‍ത്തികേയനൊപ്പമാണ് കീര്‍ത്തി സുരേഷ് ഒടുവില്‍ അഭിനയിച്ചത്. കൂടാതെ ഇപ്പോള്‍ നടിക്ക് തമിഴില്‍ കൂടാതെ തെലുങ്കില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ് ലഭിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന തെറിയാണ് വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായി റിലീസ് ചെയ്യാനിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button