CinemaGeneralKollywoodNEWS

തമന്ന എത്തുന്നു ഏവരെയും ഞെട്ടിക്കാന്‍

നയന്‍താര,തൃഷ,ഹന്‍സിക,റായ് ലക്ഷ്മി,നിക്കി ഗില്‍റാണി എന്നിവര്‍ക്ക് ശേഷം പ്രേതസിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി തമന്ന ഭാട്ടിയ. 2015 തമന്നയ്ക്ക് ഏറ്റവും നല്ല വര്‍ഷമായിരുന്നു. ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം തമന്നയ്ക്ക് മികച്ച പേര് നേടിക്കൊടുത്ത ഒന്നായിരുന്നു. ഇപ്പോള്‍ ഹൊറര്‍ സിനിമയിലും ഒരു കൈനോക്കാന്‍ പോവുകയാണ് തമന്ന എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.ചിത്രത്തില്‍ കൊറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവയോടൊപ്പമാണ് തമന്ന അഭിനയിക്കുന്നത്. എ.എല്‍ വിജയ് ആണ് സിനിമയുടെ സംവിധായകന്‍.

പ്രഭുദേവ ഈ അടുത്ത് ആരംഭിച്ച പ്രഭുദേവ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലി 2, കാര്‍ത്തിയോടൊപ്പമുള്ള ഊപ്പിരി, വിജയ് സേതുപതി നായകനാവുന്ന തമിഴ് ചിത്രം അങ്ങനെ ഒരുപിടി ചിത്രങ്ങള്‍ തമന്നയുടേതായ് തീയറ്ററുകളില്‍ എത്താനുള്ള തയാറെടുപ്പിലാണ്.

shortlink

Related Articles

Post Your Comments


Back to top button