NEWS

ഓര്‍ത്ത് വയ്ക്കൂ ഈ വാക്കുകള്‍

സത്യന്‍ അന്തിക്കാട് സിനിമയില്‍ ഇരുപത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി എല്ലാ പ്രമുഖരും ചേര്‍ന്ന് വലിയ ഒരു സ്വീകരണ പരിപാടി ഒരുക്കാന്‍ തയ്യാറെടുത്തു.അന്തിക്കാട് ശൈലിയില്‍ വളരെ ലളിതമായി സത്യന്‍ അന്തിക്കാട് അവര്‍ക്ക് മറുപടിയും നല്‍കി.

“അന്തിക്കാട് എന്ന സ്ഥലത്ത് വാഹനം നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഡ്രൈവര്‍മാര്‍ ഉണ്ട്.കുട്ടികളെ നന്നായി പഠിപ്പിക്കുന്ന അധ്യാപകര്‍ ഉണ്ട്.കൃഷി ജോലി നന്നായി ചെയ്യുന്ന കര്‍ഷകര്‍ ഉണ്ട്.അങ്ങനെ അവനവന്‍റെ ജോലി ഭംഗിയായി ചെയ്യുന്ന ഒരുപാട് പേര്‍ ഉണ്ട് ഇവിടെ,അവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത പ്രത്യേകത അന്‍പതു സിനിമകള്‍ ചെയ്തത് കൊണ്ട് എനിക്ക് ഉണ്ടാകുന്നില്ല ഞാന്‍ ചെയ്യുന്നത് എന്‍റെ ജോലി മാത്രമാണ്”.-സത്യന്‍ അന്തിക്കാട്

shortlink

Related Articles

Post Your Comments


Back to top button