Kollywood

” എന്ത് വേഷമായാലും എനിക്ക് കബാലിയില്‍ അഭിനയിക്കണം ; രാധിക ആപ്തെ “

ബോളിവുഡ് താരം രാധിക ആപ്‌തേ ഇപ്പോള്‍ ഹാപ്പിയാണ്. രജനികാന്തിനൊപ്പം അഭിനയിക്കുക എന്നുള്ള താരത്തിന്റെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. ഇനി നായികാവേഷമല്ലാതെ ചെറിയ റോള്‍ ലഭിച്ചാല്‍ പോലും താന്‍ കബാലിയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് രാധിക ആപ്‌തേ പറയുന്നു. ‘രജനികാന്ത് സാറിനെ ഒന്നു നേരില്‍ കാണാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിക്കുമ്പോഴുള്ള സന്തോഷം പറയേണ്ടതില്ലല്ലോ’ എന്നാണ് ഈ സംഭവത്തെക്കുറിച്ച് താരം വാചാലയായത്. ‘കബാലി’യുടെ പ്രധാന ഭാഗങ്ങള്‍ മലേഷ്യയില്‍ വച്ച് ചിത്രീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഗോവയിലാണ് ചിത്രീകരണം നടക്കുന്നത്.

ഒരു മാഫിയ തലവൻ ആയാണ് രജനികാന്ത് ഈ ചിത്രത്തിൽ വേഷമിടുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെലെപ്പുലി എസ് താണുവാണ്. എആര്‍ റഹമാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button