Special

മലയാളത്തിന് നഷ്ടമായത് പകരം വെക്കാനില്ലാത്ത ഒരു അഭിനേത്രിയെ ; കല്പനയെ ഓർക്കുമ്പോൾ

നടി കല്പനയെ ഓർക്കുമ്പോൾ ഹാസ്യം സ്ത്രീകൾക്കും വഴങ്ങുമെന്ന് തെളിയിച്ച അഭിനയ പ്രതിഭയെ ആണ് .ഹാസ്യാഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രവേശിച്ച കല്‍പ്പന, പിന്നീട് നിരവധി അഭിനയപ്രാധാന്യമുള്ള വേഷങ്ങളും സിനിമാലോകത്തിന് സമ്മാനിച്ചു. അഭിനയവഴക്കത്തില്‍ ‘മലയാളത്തിന്റെ മനോരമ’ എന്നാണ് കല്‍പ്പനയെ പലരും വിശേഷിപ്പിച്ചിരുന്നത്..കലാകുടുംബത്തില്‍ ജനിച്ചു.. നാടക പ്രവര്‍ത്തകരായ വിപി നായരുടെയും വിജയ ലക്ഷ്മിയുടെയും മകളായിട്ടാണ് ജനനം. പ്രമുഖ നടികളായ ഉര്‍വശ്ശിയും കലാരഞ്ജിനിയുമാണ് സഹോദരിമാര്‍.

വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെയാണ് കല്‍പന മലായാള സിനിമയില്‍ വിരിഞ്ഞത്, ബാലതാരമായിട്ട്. പിന്നീട് ദ്വിവിക് വിജയം, പാതിരാ സൂര്യന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടു.പിന്നീട് കല്‍പന മലായാള സിനിമയുടെ മുത്തായി മാറുകയായിരുന്നു. തെളിഞ്ഞ അഭിനയം, സ്വതസിദ്ധമായ ഹാസ്യം. ജഗതിയും പപ്പുവും, ജഗദീഷുമൊക്കെ അരങ്ങുവാണിരുന്ന കാലത്ത് അവര്ക്കൊപ്പം കല്പനയും നിറഞ്ഞാടി..മുന്നൂറിലധികം സിനിമകള്‍ അഭിനയിച്ചതില്‍ ഇതാണ് കൂടുതൽ നല്ലതെന്ന് പറയുക അസാധ്യം..

ചിന്നവീട് എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തിയത്. അവിടെയും തന്റെ വേറിട്ട അഭിനയം കൊണ്ട് കല്‍പന തിളങ്ങി. തെലുങ്ക് സിനിമകളിലും സാന്നിധ്യം അറിയിച്ചു.അടുത്തിടെ ഉഷ ഉതുപ്പ് ഒരുക്കിയ ആല്‍ബത്തില്‍ പോപ്പ് ഗായികയ്‌ക്കൊപ്പം കല്‍പനയും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ കല്‍പന എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കി.

സംവിധായകന്‍ അനില്‍ കുമാറാണ് കല്‍പനയുടെ ഭര്‍ത്താവ്. 2012 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഏകമകള്‍ ശ്രീമയി കല്‍പനയ്‌ക്കൊപ്പമാണ് താമസം.തന്റെ ജീവിതത്തിലെ ഏക പുരുഷന്‍ അനില്‍ ആണെന്ന് കൽപ്പന വിവാഹമോചനം കഴിഞ്ഞും പലപ്പോഴും പറഞ്ഞിരുന്നു..പലരും കൽപ്പനയെ കുടുംബ പ്രശ്നങ്ങളുടെ പേരില് പരിഹസിച്ചു കണ്ടിരുന്നു, പക്ഷെ സംവിധായകാൻ അനിലിന്റെ കുടുംബത്തിലെ ഒരു നല്ല മരുമകൾ ആയിരുന്നു കൽപ്പന. ഭർത്താവിന്റെ മറ്റൊരു ബന്ധം കാരണം സ്വയം ഒഴിഞ്ഞു സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു മകളും ഒത്ത് . എപ്പോഴും മകളെ ഓർത്തു ദുഖിച്ചിരുന്നു താനും..മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രമാണ് കല്‍പനയുടേതായി ഏറ്റവും അവസാനം റിലീസായത്. ചിത്രത്തിലെ ക്വീന്‍ മേരിയെ പോലെ, ഒന്നും പറയാതെ കല്‍പന മരണത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments


Back to top button