Cinema

വിക്രം ഇനി ‘ ഇരുമുഖന്‍ ‘ !!

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുമുഖന്‍ , ചിയാന്‍ വിക്രമാണ് ചിത്രത്തിലെ നായകന്‍ , എ ആര്‍ മുരുഗദാസിന്‍റെ ശിഷ്യനാണ് ആനന്ദ് , വിക്രം പ്രഭു നായകനായ അരിമാ നമ്പിക്കു ശേഷമുള്ള അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രമാണ് ഇരുമുഖന്‍ . വിക്രം ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നായകവേഷവും വില്ലന്‍വേഷവും വിക്രം തന്നെയാണ് അവതരിപ്പിക്കുന്നത് എന്നൊരു ഉറപ്പില്ലാത്ത വാര്‍ത്തയും പരചരിക്കുന്നുണ്ടു . വിക്രത്തിന്‍റെ മികച്ച അഭിനയം കാഴ്ച വെക്കാന്‍ ഉതകുന്ന മികച്ച കഥാപാത്രങ്ങളാണ് വിക്രത്തിന് ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റര്‍ റിലീസ് ചെയ്തത് . ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാകാം എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ലെ പരീക്ഷണശാലയുടെ ചിത്രം നല്‍കുന്ന സൂചന . നയന്‍താരയും നിത്യാ മേനോനും ആണ് ചിത്രത്തിലെ നായികമാര്‍ . അന്ന്യന്‍ എന്നാ സൂപ്പര്‍ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് . തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത് . ഇരുമുഖന്‍റെ ക്യാമറ ഒരുക്കുന്നത് ആര്‍ ഡി രാജശേഖര്‍ ആണ് .

shortlink

Related Articles

Post Your Comments


Back to top button