Bollywood

സല്‍മാന്‍ ഖാന്‍റെ സുല്‍ത്താനില്‍ അനുഷ്ക ശര്‍മ നായിക

ഏവരും കാത്തിരുന്ന വാര്‍ത്തയായിരുന്നു സുല്‍ത്താനിലെ നായികയാരെന്നുള്ളത് . ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് അനുഷ്ക തന്നെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു !! , അതെ അനുഷ്കാ ശര്‍മ്മയാണ് സുല്‍ത്താനിലെ നായിക .
ഒരു ഗുസ്ഥിക്കാരിയുടെ വേഷമാണ് അനുഷ്ക ഇതില്‍ ചെയ്യുന്നത് . 2016ല്‍ ഏറ്റവും വ്യത്യസ്തമായ പെയറിംഗ് ആണ് നടത്തിയിരിക്കുന്നത് . യാഷ് രാജ് ഫിലിംസിന്‍റെ പ്രിയപ്പെട്ട നടിയാണ് അനുഷ്ക .അനുഷ്കയുടെ ആക്ഷന്‍ ചിത്രമായ എന്‍എച് ടെന്‍ സിനിമയിലെ കഥാപാത്രവുമായി സാമ്യമുള്ള വേഷമാണിത് .
സല്‍മാനും ഒരു ഗുസ്തികാരന്‍ ആയ് തന്നെയാണ് സുല്‍ത്താനില്‍ എത്തുന്നത് , അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് , യാഷ് രാജ് ഫിലിംസിന്‍റെ ഉടമയായ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത് .

shortlink

Post Your Comments


Back to top button