BollywoodCinemaGeneralNEWS

ഷാരൂഖിനോട് കങ്കണയുടെ പ്രതികാരം വീട്ടല്‍ ഇങ്ങനെ..

ബോളിവുഡില്‍ താരങ്ങള്‍ തമ്മിലുള്ള മത്സരവും വഴക്കും സര്‍വ്വ സാധാരണമാണ്. ഋത്വിക്- കങ്കണ പ്രശ്നങ്ങള്‍ ബോളിവുഡില്‍ വന്‍ ചര്‍ച്ചയായിരുന്ന ഒന്നാണ്. തന്റെ അഭിപ്രായം ഏത് വേദിയിലും തുറന്നു പറയുന്ന വ്യക്തിയാണ് ബോളിവുഡിലെ ഈ സുന്ദരി. അതുകൊണ്ടുതന്നെ ബോളിവുഡില്‍ കങ്കണയോട് ദേഷ്യമുള്ളവര്‍ ഏറെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഋത്വിക് റോഷനുമായിട്ടായിരുന്നു യുദ്ധമെങ്കില്‍ ഈ വര്‍ഷം ഷാരുഖ് ഖാനെയാണ് കങ്കണ ശത്രുവാക്കിയിരിക്കുന്നത്.

കരണ്‍ ജോഹറിന്‍റെ ചാറ്റ് ഷോയില്‍ ഏത് ഖാനൊപ്പം അഭിനയിക്കാനാണ് താല്‍പ്പര്യം എന്ന ചോദ്യത്തിനു ആരുമായും അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു നടി മറുപടി നല്കിയത്. ഇതില്‍ ദേഷ്യം തോന്നിയ ബോളിവുഡിലെ കിംഗ്‌ ഖാന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നതിനാല്‍ ചിത്രത്തില്‍ നിന്നും പിന്മാറി എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

തന്നോട് കാട്ടിയ ഈ പ്രവര്‍ത്തിക്ക് സമാനമായ തിരിച്ചടി കങ്കണ ഇപ്പോള്‍ ഷാരൂഖിന് നല്‍കിയിരിക്കുകയാണ്. ആനന്ദ് എല്‍ റായിയുടെ ബ്ലൂ ഐയ്ഡ് ഗേള്‍ എന്ന ചിത്രത്തിലെ നായികയാകാന്‍ കങ്കണ സമ്മതിച്ചിരുന്നു, എന്നാല്‍ ഷാരുഖ് ഉണ്ടെന്നറിഞ്ഞതോടെ ചിത്രത്തില്‍ നിന്നും കങ്കണ പിന്മാറി.

ബന്‍സാലിയോട് ഷാരൂഖ് പറഞ്ഞ ഡയലോഗ് തന്നെ ആനന്ദിനോട് കങ്കണയും പറഞ്ഞു. ഈ ചിത്രത്തിലില്ല, പക്ഷേ താങ്കളുടെ കൂടെ അടുത്ത ചിത്രത്തില്‍ ഞാന്‍ ഉണ്ടാകുമെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ വളരെ മാന്യമായി തന്നെ കങ്കണ പ്രതികാരം ചെയ്തുവെന്നാണ് ബോളിവുഡിലെ രഹസ്യ സംഭാഷണം.

shortlink

Related Articles

Post Your Comments


Back to top button