CinemaGeneralKollywoodLatest NewsNEWSWOODs

ഷങ്കര്‍ – കമല്‍ഹാസന്‍ ടീം വീണ്ടും ഒന്നിക്കുന്നു…!

ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറും തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു. ഷങ്കറിന്റെ സംവിധാന മികവില്‍ കമല്‍ഹാസന്‍ ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് ഇന്ത്യന്‍. ഇരുവരും ആദ്യം ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായാണ് വീണ്ടും ഒരുമിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ആ സിനിമ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍റെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. ആ സൂചന നല്‍കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ഷങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്.

ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ഷങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്‍റെ ജോലികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments


Back to top button