CinemaKollywoodNEWS

‘മെര്‍സല്‍’ മിടുക്ക് കാട്ടിയോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ!

ദീപാവലി റിലീസായി എത്തിയ വിജയ്‌- അറ്റ്‌ലീ ടീമിന്റെ മെര്‍സലിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മികച്ച അഭിപ്രായം. ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും മെര്‍സലിന് തൃപ്തിപ്പെടുത്താന്‍ കഴിയുന്നുണ്ടെന്നാണ് ആദ്യ പ്രതികരണം. അറ്റ്‌ലീയുടെ മികച്ച അവതരണം ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കിയതെന്നും.മൂന്ന്‍ ഗെറ്റപ്പുകളില്‍ എത്തിയ വിജയ്‌യുടെ ഗംഭീര പ്രകടനം ചിത്രത്തിന് കൂടുതല്‍ ഊര്‍ജ്ജമായെന്നും പ്രേക്ഷകര്‍ ഈസ്റ്റ്‌കോസ്റ്റ് മൂവിസിനോട് പങ്കുവച്ചു.

ഒരു വിനോദ സിനിമയെന്ന നിലയില്‍ വിജയേന്ദ്ര പ്രസാദിന്‍റെ തിരക്കഥ നിലാവരം പുലര്‍ത്തിയെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വിജയ്‌ എന്ന താരത്തെ നന്നായി ഉപയോഗപ്പെടുത്തിയ ചിത്രം ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചേക്കുമെന്നാണ് ആദ്യ സൂചന.

shortlink

Related Articles

Post Your Comments


Back to top button