Latest NewsMollywoodShort Films

പ്രതിഫലമായി ബിരിയാണി കൊടുത്തൊരുക്കിയ ഹ്രസ്വചിത്രം

പ്രതിഫലം നോക്കി അഭിനയിക്കാൻ എത്തുന്നവർ ഈ ഹൃസ്വ ചിത്രം കാണാൻ മറക്കരുത്.പ്രതിഫലമായി ബിരിയാണി കൊടുത്തു നിര്‍മിച്ച ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.ഇതിലെ അഭിനേതാക്കളാരും പട്ടുമെത്തയിൽ കിടക്കുന്നവരല്ല അതുകൊണ്ടത്തന്നെ അവർക്ക് പ്രധാനം വിശപ്പാണ്.നടി ശരണ്യ മോഹന്‍റെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍ അഭിനയിച്ച ‘മദം’ എന്ന ഹ്രസ്വചിത്രമാണ് നിര്‍മാണത്തിലെ വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമാകുന്നത്.

സംഭവ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ കൊച്ചു ചിത്രത്തില്‍ നിന്നു എന്തെങ്കിലും പണം ലഭിച്ചാല്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് വിശപ്പടക്കാന്‍ ഉപയോഗിക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. ഫെയ്സ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button