General

“പുതിയ സിനിമകള്‍ തനിക്ക് പ്രചോദനം” പുതിയ സിനിമകളെക്കുറിച്ച് പ്രിയദര്‍ശന്‍

പ്രേമം, ചാര്‍ലി, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി ഒപ്പം എന്ന ത്രില്ലര്‍ ചിത്രമാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. തന്റെ പഴയ ചിത്രങ്ങളില്‍ നിന്ന് ചിത്രത്തിന് ഏറെ പ്രത്യേകതകളുണ്ടെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ പ്രേമം, ചാര്‍ലി, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ പ്രചോദനമാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേകതയ്ക്ക് കാരണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രേമം, ചാര്‍ലി, മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാത്തവര്‍ നല്ല സിനിമകളെ മനസിലാക്കാന്‍ ശ്രമിക്കാത്തതാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. ഈ സിനിമകളൊക്കെ ഞാനും ആസ്വാദിക്കാറുണ്ട്. ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button