BollywoodCinemaMovie Gossips

പുതിയ തീരുമാനങ്ങളുമായി ആലിയ ഭട്ട്

ഭിനയിച്ച ആദ്യ ചിത്രത്തിലൂടെ ബോളിവുഡിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയ താരമാണ് ആലിയ ഭട്ട്.പ്രായത്തിലും വലുപ്പത്തിലും ചെറുതാണെങ്കിലും അഭിനയത്തിന്‍റെ  കാര്യത്തില്‍ ഉയരത്തിലേക്ക് പറക്കുകയാണ് ആലിയ.

സിനിമ ജീവിതത്തിൽ താനെടുത്ത പുതിയ തീരുമാനങ്ങൾ ആരാധകരോട് പങ്കു വെക്കുകയാണ് ആലിയ.തനിക്ക് തൊണ്ണൂറ് വയസ് എത്തുന്നത് വരെ അഭിനയം തുടരണമെന്നാണ് താരം പറയുന്നത്.ചില ദിവസങ്ങളില്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് പോവുന്നതിനെക്കാളും സന്തോഷപ്രദമായി തോന്നുന്നത് സിനിമയുടെ  സെറ്റില്‍ നിന്നാണെന്നും ആലിയ പറയുന്നു.

സിനിമയില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നടിമാരുടെ അവസരം മുഴുവനായും ഇല്ലാതെയാവും.കുടുംബം, കുട്ടികള്‍ എന്നിങ്ങനെ ബാധ്യത വരുമ്പോള്‍ അവരെ തേടി നല്ല സിനിമകള്‍ വരില്ലെന്നും ആലിയ അഭിപ്രായപ്പെടുന്നു.കാലങ്ങളായി തുടര്‍ന്ന് വരുന്ന ഇക്കാര്യങ്ങളെല്ലാം മാറ്റണമെന്നാണ് താരം പറയുന്നത്.നടിമാര്‍ വിവാഹം കഴിഞ്ഞ് നാല്‍പത്, അമ്പത്, അറുപത്, ഏഴുപത്, എന്നിങ്ങനെ ഏത് പ്രായത്തിലാണെങ്കിലും അതില്‍ മാറ്റമില്ലെന്നും ആലിയ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button