BollywoodCinemaComing SoonIndian CinemaLatest NewsTrailers

പത്മാവതിയെ പ്രശംസിച്ച് രാജമൗലി

ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച ഒരു ചിത്രമായിരുന്നു ബാഹുബലി.അഭിനയമികവ് കൊണ്ടും സാങ്കേതികമികവുകൊണ്ടും താരങ്ങളും അണിയറപ്രവർത്തകരും ഒരുപോലെ ആത്മാർത്ഥമായി ശ്രമിച്ചതിന്റെ ഫലമാണ് ബാഹുബലി എന്ന ചിത്രം.എന്നാൽ ചിത്രീകരണ മികവിൽ ബാഹുബലിയെ കടത്തിവെട്ടാനുള്ള ഒരുക്കവുമായാണ് സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം പദ്മാവതി എത്തുന്നതെന്നാണ് വാർത്തകൾ.ചിത്രത്തിന്റെ ട്രെയിലെര്‍ തന്നെ ഈ സംശയം സൃഷ്‌ടിച്ച സാഹചര്യത്തിൽ പദ്മാവതിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലിയുടെ സംവിധായകൻ രാജമൗലി.

തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് രാജമൗലി പദ്മാവതിയെ പ്രശംസിച്ചിരിക്കുന്നത്.ട്രെയിലറിൽ എല്ലാ ഫ്രെയിമിലും സംവിധായകന്റെ മികവ് കാണാനുണ്ടെന്നും അതിമനോഹരമായ ഒരു ചിത്രമാണ് പദ്മാവതിയെന്നും രാജമൗലി ട്വിറ്ററിലൂടെ പ്രശംസിച്ചു.

രജപുത്ര റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദീപികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങാവുന്നത് ഷാഹിദ് കപൂറാണ്. ചിത്രീകരണം തുടങ്ങിയതു മുതൽ വാര്‍ത്തകളിൽ ഇടം നേടിയ സിനിമയാണിത്.

shortlink

Related Articles

Post Your Comments


Back to top button