CinemaIndian CinemaLatest NewsMollywoodWOODs

തനിക്ക് ആ പദവി ചേരില്ല; നിവിന്‍ പോളി

 

മലയാള സിനിമയില്‍ യുവ സൂപ്പര്‍താരമായി മാറിയ നടനാണ്‌ നിവിന്‍ പോളി. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കിലാണ് താരം. എന്നാല്‍
സ്റ്റാര്‍ഡം എന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിലവില്‍ തനിക്ക് സൂപ്പര്‍താരമെന്ന പദവി ചേരില്ലെന്നുമാണ് നിവിന്‍ പറയുന്നത്. തനിക്ക് കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന സാധാ ഒരു നടനാണ് താനെന്നു നിവിന്‍ പറയുന്നു. താന്‍ അഭിനയത്തിന്റെ അരംഭവഴിയിലാണ്. തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബിസിനസ് തുടങ്ങാന്‍ പോയാല്‍ എല്ലാം പോകും. ഒന്നിനും പിന്നെ നിലനില്‍പ്പുണ്ടാകില്ല. രണ്ട് പടങ്ങള്‍ ഹിറ്റാകുമ്ബോഴേക്കും രണ്ട് കോടിയുടെ വണ്ടികള്‍ വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാന്‍ കിട്ടുന്ന പടങ്ങളിലെല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല ചിത്രങ്ങള്‍ കിട്ടാതാകുമെന്നാണ് നിവിന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button